NEWSROOM

എറണാകുളം പാതാളത്ത് ഫാക്ടറിയിൽ തീപിടിത്തം; ഫയർഫോഴ്സെത്തി തീ നിയന്ത്രണ വിധേയമാക്കി

ജ്യോതിസ് കെമിക്കൽസ് എന്ന ഫിനോയിൽ നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്

Author : ന്യൂസ് ഡെസ്ക്


എറണാകുളം പാതാളത്ത് ഫാക്ടറിയിൽ തീപിടിത്തം. ജ്യോതിസ് കെമിക്കൽസ് എന്ന ഫിനോയിൽ നിർമാണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. 

ഇന്ന് രാത്രി 8.45ഓടെയായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അപകടത്തിൽ ആളപായമില്ല.

SCROLL FOR NEXT