NEWSROOM

ഡൽഹി ഷാഹ്‌ദരയിൽ കെട്ടിടത്തിൽ തീപിടിത്തം: അപകടത്തിൽ രണ്ട് മരണം

കെട്ടിടത്തിൻ്റെ മൂന്ന്, നാല് നിലകളിലെ ഫ്‌ളാറ്റുകളിലാണ് തീ പടർന്നത്

Author : ന്യൂസ് ഡെസ്ക്

ഡൽഹിയിലെ ഷാഹ്‌ദരയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. കുടുംബാംഗങ്ങളായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കെട്ടിടത്തിൻ്റെ മൂന്ന്, നാല് നിലകളിലെ ഫ്‌ളാറ്റുകളിലാണ് തീ പടർന്നത്. പുകയെത്തുടർന്നുണ്ടായ ശ്വാസതടസം മൂലമാണ് മരണം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

SCROLL FOR NEXT