NEWSROOM

തൃശൂർ തൊട്ടിപ്പാൾ പൂരത്തിനിടെ വെടിക്കെട്ട് അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു

തലോർ സ്വദേശികളായ കണ്ണൻ, മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്

Author : ന്യൂസ് ഡെസ്ക്


തൃശൂർ പറപ്പൂക്കര തൊട്ടിപ്പാൾ പൂരത്തിനിടെ വെടിക്കെട്ട് അപകടം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കതിന നിറക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു.

തലോർ സ്വദേശികളായ കണ്ണൻ, മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്. സാരമായി പൊള്ളലേറ്റ കണ്ണൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

SCROLL FOR NEXT