NEWSROOM

ദുബായ് ഇനി ദീപാവലി ആഘോഷത്തിലേക്ക്; ഈ മാസം 25 മുതൽ അടുത്ത മാസം ഏഴ് വരെ വിപുലമായ ആഘോഷം

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും സ്വർണ സമ്മാനങ്ങളുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


വിപുലമായ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ദുബായ്. ഈ മാസം 25 മുതൽ അടുത്ത മാസം ഏഴ് വരെയാണ് ദീപാവലി ആഘോഷം സംഘടിപ്പിക്കാൻ തീരുമാനച്ചിരിക്കുന്നത്. ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.


ആഘോഷങ്ങൾക്ക്  മാറ്റ് കൂട്ടാൻ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും സ്വർണ സമ്മാനങ്ങളുമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. റീട്ടെയിൽ പ്രമോഷനുകൾ, കച്ചേരികൾ, സാംസ്കാരിക പ്രകടനങ്ങൾ, ഇന്ത്യൻ പലഹാരങ്ങൾ, ഔട്ട്ഡോർ മാർക്കറ്റുകൾ എന്നിവയും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT