NEWSROOM

മഹാരാഷ്ട്രയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചതായി സംശയം

രാവിലെ 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഓര്‍ഡനന്‍സ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേര്‍ മരിച്ചതായി സംശയം. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലെ ഫാക്ടറിയിൽ രാവിലെ 10.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു.

മെഡിക്കൽ സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിനിടെ മേൽക്കൂര തകർന്നുവെന്നും. അതിൽ 12 പേർ അതിനടിയിൽ പെട്ടിട്ടുണ്ടെന്നും കോൾട്ടെ പറഞ്ഞു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയതായും എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണെന്നും കളക്ടർ അറിയിച്ചു. 


SCROLL FOR NEXT