NEWSROOM

മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതി; അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം

പൊലീസുകാർക്കെതിരെ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലം മാറ്റം. ഒരു സീനിയർ സിപിഒ, നാല് സിപിഒമാർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. പൊലീസുകാർക്കെതിരെ സിപിഎം നടപടി ആവശ്യപ്പെട്ടിരുന്നു.


ALSO READ: മൂവാറ്റുപുഴയിലെ അസം സ്വദേശിയുടേത് കൊലപാതകം: മൃതദേഹം കണ്ടെത്തിയത് വാടകവീട്ടിൽ നിന്നും

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദനമേറ്റതെന്ന് ദേശാഭിമാനി ലേഖകൻ ആരോപിച്ചിരുന്നു. പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നാണ് ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും പൊലീസ് മർദിക്കുകയായിരുന്നു. എസ്എഫ്ഐയുടെ വിജയാഘോഷ പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്. ഇതേതുടർന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശിയിരുന്നു.

SCROLL FOR NEXT