NEWSROOM

മലപ്പുറം കോഴിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; 54 പേര്‍ ചികിത്സയില്‍

സ്കൂളിന് സമീപത്തുള്ള സ്വകാര്യ മെഡിക്കൽ ക്ലിനിക്കിൽ മാത്രം 23 പേരാണ് ചികിത്സ തേടിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം പള്ളിക്കൽ കോഴിപ്പുറത്ത് സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. കോഴിപ്പുറം എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കം, പനി, ചർദ്ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്ന് വിവിധ ആശുപത്രികളിലായി 54 വിദ്യാർഥികൾ ചികിത്സ തേടി. സ്കൂളിന് സമീപത്തുള്ള സ്വകാര്യ മെഡിക്കൽ ക്ലിനിക്കിൽ മാത്രം 23 പേരാണ് ചികിത്സ തേടിയത്. 20 കുട്ടികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും 2 പേരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, 4 പേർ സ്കൂളിന് സമീപത്തുള്ള സ്വകാര്യ മെഡിക്കൽ ക്ലിനിക്കിലും ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ വിളമ്പിയ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് വിവരം.

SCROLL FOR NEXT