NEWSROOM

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ

ചികിത്സയിലുള്ള ഏഴ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ. ഒരു കുട്ടിയെ അസുഖം കൂടിയതിനെ തുടർന്ന് SAT ലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നു വയസുകാരി സനിഖയെയാണ് SATയിലേക്ക് മാറ്റിയത്.

ഏഴ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.

SCROLL FOR NEXT