NEWSROOM

മൊബൈലില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍; പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി

കഴിഞ്ഞ ദിവസമാണ് ഇയാളെ 50 ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടിയെ ഇയാൾ നിരന്തരമായി പീഡനത്തിന് ഇരയാക്കിയെന്നാണ് സംശയം.

കഴിഞ്ഞ ദിവസമാണ് ഇയാളെ 50 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെത്തിയതോടെ പ്രതിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്.

SCROLL FOR NEXT