NEWSROOM

വിൽപ്പത്രത്തിലെ ഒപ്പുകളെല്ലാം അച്ഛന്റേത് തന്നെ; സ്വത്ത് തർക്ക കേസിൽ കെ.ബി. ഗണേഷ് കുമാറിന് ആശ്വാസം

ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി

Author : ന്യൂസ് ഡെസ്ക്

അച്ഛൻ ബാലകൃഷ്ണപിള്ളയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ കെ.ബി. ഗണേഷ് കുമാറിന് ആശ്വാസം. വിൽപ്പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപ്പിള്ളയുടേത് തന്നെയെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ആയിരുന്നു പരാതിക്കാരി. ഇതോടെ ഒപ്പ് വ്യാജമാണെന്ന സഹോദരിയുടെ വാദം തെറ്റാണെന്ന് ഫോറൻസിക് വിഭാ​ഗം കണ്ടെത്തി.

കൊട്ടാരക്കര മുൻസിഫ് കോടതിയാണ് സ്വത്തുതർക്കത്തിൽ ഫൊറൻസിക് റിപ്പോർട്ട് തേടിയത്. ഇതോടെ പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് നൽകി. കഴിഞ്ഞ​ദിവസമാണ് വിശദമായ ഫൊറൻസിക് റിപ്പോർട്ട് കോടതിയിൽ നൽകിയത്. വിൽപത്രത്തിലെ ഒപ്പുകളെല്ലാം അച്ഛൻ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണ് റിപ്പോർട്ടിലുള്ളത്.

സ്വത്ത് തർക്കത്തിന്റെ പേരിലാണ് ആദ്യ രണ്ടര വർഷം കെ.ബി. ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം ലഭിക്കാതിരുന്നത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹൻദാസ് പരാതി നൽകിയതിനെ തുടർന്നാണ് മന്ത്രി സ്ഥാനം നൽകാൻ മുഖ്യമന്ത്രിയും ആദ്യം മടിച്ചത്. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്കുമാറിനു ലഭിച്ചത്.

SCROLL FOR NEXT