മുന്‍ ഡിജിപി ശ്രീലേഖ ബിജെപിയിലേക്ക്. ഇന്ന് വൈകിട്ട് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി.
മനസ്സു കൊണ്ട് ബിജെപിക്കൊപ്പം നില്‍ക്കുന്നുവെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് ബിജെപിയിലേക്ക് എത്താന്‍ കാരണമെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് അവര്‍ പറഞ്ഞു. ബിജെപി ആദർശങ്ങളിൽ വിശ്വാസമാണ്. ജനസേവനമാണ് ഉദ്ദേശം. താൻ ബിജെപിയോട് നിൽക്കുന്നു എന്നത് വലിയൊരു സന്ദേശമാണെന്നും ശ്രീലേഖ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് ശ്രീലേഖ സര്‍വീസില്‍ നിന്ന് വിരമിച്ചത്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ്.
ചേര്‍ത്തല എഎസ്പിയായാണ് ശ്രീലേഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായിരുന്നു. വിജിലന്‍സ്, ക്രൈംബ്രാഞ്ച് ഡിഐജി, ഐജി, എഡിജിപി എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. ഫയര്‍ഫോഴ്സ് മേധാവി ആയിരിക്കുമ്പോഴാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്.