NEWSROOM

അഴിമതി കേസ്; ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെയുടെ മകൻ അറസ്റ്റിൽ

വസതിയിൽ വച്ചാണ് അ​​​ദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്


ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് മഹിന്ദ രാജപക്‌സെയുടെ മകൻ യോഷിത രാജപക്‌സെ അറസ്റ്റിൽ. വസതിയിൽ വച്ചാണ് അ​​​ദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭൂമി വാങ്ങിയത് സംബന്ധിച്ച കേസിലാണ് മുൻ നാവിക ഉദ്യോഗസ്ഥൻ കൂടിയായ യോഷിതയെ അറസ്റ്റ് ചെയ്തത്.

2015-ന് മുമ്പ് പിതാവ് പ്രസിഡൻ്റായിരുന്ന കാലത്ത് വസ്തു വാങ്ങിയതിലെ ക്രമക്കേടിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മഹിന്ദ രാജപക്‌സെയുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് യോഷിത.

അദ്ദേഹത്തിൻ്റെ അമ്മാവനും മുൻ പ്രസിഡൻ്റുമായ ഗോതബയ രാജപക്‌സെയെയും കഴിഞ്ഞയാഴ്ച ഇതേ കേസിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.

SCROLL FOR NEXT