NEWSROOM

പുസ്തകത്തിൽ ഒളിപ്പിച്ച നിലയില്‍ പണം; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 42 ലക്ഷത്തോളം വിദേശ കറന്‍സി പിടികൂടി

യുഎസ് ഡോളറാണ് കസ്റ്റംസ് പിടികൂടിയത്. വിജയ കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

Author : ന്യൂസ് ഡെസ്ക്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 42 ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സി പിടി കൂടി. ക്വാലാലംപൂരില്‍ നിന്നും വന്ന ഇടപ്പള്ളി സ്വദേശി വിജയകുമാറില്‍ നിന്നാണ് കസ്റ്റംസ് കറന്‍സി പിടിച്ചെടുത്തത്.

ബാഗിലുണ്ടായിരുന്ന മാഗസിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറന്‍സികള്‍. യുഎസ് ഡോളറാണ് കസ്റ്റംസ് പിടികൂടിയത്. വിജയ കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കറന്‍സി എവിടെ നിന്നു ലഭിച്ചു, എന്തിനായാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് എന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കും

SCROLL FOR NEXT