NEWSROOM

മലപ്പുറം ചോളമുണ്ടയില്‍ ചരിഞ്ഞ കാട്ടാനയുടെ ശരീരത്തില്‍ വെടിയുണ്ട; കേസെടുത്ത് വനംവകുപ്പ്

പോസ്റ്റ് മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെടുത്തത്. തുറന്നു കിടന്ന സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു ആന.

Author : ന്യൂസ് ഡെസ്ക്


മലപ്പുറം മൂത്തേടം ചോളമുണ്ടയില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡത്തില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിലാണ് വെടിയുണ്ട കണ്ടെടുത്തത്. തുറന്നു കിടന്ന സെപ്റ്റിക് ടാങ്കില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു ആന.

കഴിഞ്ഞ ദിവസം രാത്രിയാണ് ആന കുഴിയില്‍ വീണത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആനയെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അല്‍പ്പ സമയങ്ങള്‍ക്കകം തന്നെ ആന ചരിയുകയും ചെയ്തു.

സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്ന കസേരക്കൊമ്പന്‍ എന്ന ആനയാണ് ചരിഞ്ഞത്. വെടിയുണ്ട കണ്ടെടുത്ത സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുഴുവരിച്ച നിലയില്‍ ആനയുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു.

SCROLL FOR NEXT