NEWSROOM

ആലുവയില്‍ സ്വകാര്യ ബാങ്കിന്റെ വനിതാ ദിന പരിപാടിയോട് അനുബന്ധിച്ച് വാങ്ങിയ മാസാ ജ്യൂസ് പാക്കറ്റില്‍ ഒച്ച്; പരാതി നല്‍കി ജീവനക്കാരന്‍

ആലുവയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പത്ത് പാക്കറ്റ് ജ്യൂസ് വാങ്ങിയത്.

Author : ന്യൂസ് ഡെസ്ക്


എറണാകുളത്ത് വനിതാ ദിനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ നടത്താനിരുന്ന പരിപാടിയില്‍ വിതരണം ചെയ്യാനായി വാങ്ങിയ മാസാ ജ്യൂസിന്റെ ടെട്ര പാക്കറ്റില്‍ ഒച്ച്. ആലുവയിലെ സ്വാകാര്യ ബാങ്കിന്റെ പരിപാടിക്കായാണ് ജ്യൂസ് പാക്കുകള്‍ വാങ്ങിയത്.

ഒരു ജ്യൂസ് പൊട്ടിച്ചെടുത്ത് കുടിക്കുന്നതിനിടെ ജ്യൂസ് വരാതായതോടെ സ്‌ട്രോ പുറത്തെടുത്തപ്പോള്‍ അതിനോടൊപ്പം ഒച്ച് കൂടി പുറത്തു വരികയായിരുന്നുവെന്ന് ജീവനക്കാരനായ ലിജോ കെ.ജെ പറയുന്നു.

പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലുവയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പത്ത് പാക്കറ്റ് ജ്യൂസ് വാങ്ങിയത്. ഇവയുടെ കാലാവധി കഴിഞ്ഞിട്ടില്ല.

SCROLL FOR NEXT