NEWSROOM

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂരിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ

പ്രതികളിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടികൂടി

Author : ന്യൂസ് ഡെസ്ക്


കണ്ണൂർ പറശ്ശിനി കോൾമൊട്ടയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ, ഇരിക്കൂർ സ്വദേശിനി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പിടിയിലായത്. ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് 490 മില്ലിഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും ലാമ്പുകളും പിടികൂടി.

ജസീന, റഫീന എന്നിവർ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പെരുന്നാൾ ദിവസം വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്നും വിളിക്കുമ്പോൾ യുവതികൾ ഫോൺ പരസ്പരം കൈമാറി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നാലുപേരും പലസ്ഥലങ്ങളിൽ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ചുവെന്നും പൊലീസ് വ്യക്തമാക്കുന്നു.

SCROLL FOR NEXT