NEWSROOM

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ മുഖം നായ കടിച്ചു കീറി

വള്ളിക്കുന്ന് സ്വദേശി മറിയാമ്മയുടെ മൂക്ക്, മുഖം എന്നിവിടങ്ങൾ നായ കടിച്ചു പറിച്ച നിലയിലാണ്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ വള്ളികുന്നത്ത് നാലുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ (55) ഹരികുമാർ, മറിയാമ്മ രാജൻ (70) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ മുഖം നായ കടിച്ചു കീറി. പട്ടിക്ക് പേ ഉള്ളതായി സംശയമുണ്ട്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗംഗാധരൻ, മറിയാമ്മ, രാജൻ എന്നിവരുടെ മുക്കും മുഖവും തെരുവുനായ കടിച്ചു മുറിച്ചു. നായയുടെ കടിയേറ്റ ഗംഗാധരൻ്റെ നിലവിളി കേട്ട് എത്തിയപ്പോഴാണ് രാമചന്ദ്രനെ നായ ആക്രമിച്ചത്. രാമചന്ദ്രൻ്റെ കാലിന് കടിയേറ്റു.

ബന്ധുവായ കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് വീട്ടമ്മയായ മറിയാമ്മയെ നായ കടിച്ചത്. മറിയാമ്മയുടെ മൂക്ക്, മുഖം എന്നിവിടങ്ങൾ നായ കടിച്ചു പറിച്ച നിലയിലാണ്. നിരവധി വളർത്തുമൃഗങ്ങൾക്കും തെരുവ് നായകൾക്കും ഇതേ പട്ടിയുടെ കടിയേറ്റിട്ടുണ്ട്.


SCROLL FOR NEXT