സൂരജ്, റഹൂഫ്, അഭിനേഷ്, ​ദർശൻ 
NEWSROOM

എസ്എഫ്ഐ പ്രവർത്തകനെ മർദിച്ച കേസ്; ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ നാല് കെഎ‌‌‌‌‌‌‌‌‌‌‌‌‌‌‌സ്‌യു നേതാക്കൾ അറസ്റ്റിൽ

സൂരജ്, റഹൂഫ്, അഭിനേഷ്, ​ദർശൻ എന്നിവരാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്


പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ മർദിച്ച കേസില്‍ യൂണിയൻ ഭാരവാഹി ഉള്‍പ്പെടെ നാല് കെ എസ് യു നേതാക്കൾ അറസ്റ്റിൽ. സൂരജ്, റഹൂഫ്, അഭിനേഷ്, ​ദർശൻ എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനെയാണ് പ്രതികൾ മർദിച്ചത്.

കഴുത്തിൽ കേബിൾ വയർ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

SCROLL FOR NEXT