NEWSROOM

ഉപ്പുതറയിൽ ഒരു കുടുംബത്തിൽ നാല് പേർ ജീവനൊടുക്കിയ നിലയിൽ; കടബാധ്യത മൂലമെന്ന് നിഗമനം

ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇടുക്കി ഉപ്പുതറ ഒൻപത് ഏക്കറിൽ ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസുള്ള രണ്ട് മക്കൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കടബാധ്യതയാണ് മരണകാരണം എന്നാണ് നിഗമനം.

സജീവൻ്റെ അമ്മയാണ് നാല് പേരെയും ജീവനൊടുക്കിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉപ്പുതറയിൽ ഓട്ടോ ഡ്രൈവറായിരുന്നു സജീവൻ. പണമടയ്ക്കാത്തതിനെ തുടർന്ന് ഒരു മാസം മുൻപ് സജീവൻ്റെ ഓട്ടോറിക്ഷ സിസി ചെയ്തു കൊണ്ടുപോയിരുന്നുവെന്നും വിവരമുണ്ട്. മറ്റ് കടബാധ്യതകളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

SCROLL FOR NEXT