NEWSROOM

പരിശ്രമം വിഫലം; ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു

പത്തു വയസ്സുകാരി സറയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്


ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു. ദമ്പതികൾ ആയ കബീർ, ഷാഹിന ഇവരുടെ മകളായ 10 വയസ്സുള്ള സറ, ഷാഹിനയുടെ സഹോദരിയുടെ മകൻ 12 വയസ്സുള്ള സനു എന്നിവരാണ് മരിച്ചത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ

ആദ്യം കണ്ടെത്തിയത് ഷാഹിനയുടെ മൃതദേഹമാണ്. തുടർന്ന് 12 വയസുകാരൻ സനുവിൻ്റെ മൃതദേഹവും, കബീർ, സറ എന്നിവരുടെ മൃതദേഹവും കണ്ടെത്തി. പത്തു വയസ്സുകാരി സറയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കുളിക്കാനായി ഭാരതപ്പുഴയിൽ ഇറങ്ങിയ നാല് പേരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്തുന്നത്.

SCROLL FOR NEXT