NEWSROOM

തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു

വയനാട് കൽപ്പറ്റ സ്വദേശികളായ നാല്‌ വിനോദസഞ്ചാരികളാണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊയിലാണ്ടി തിക്കോടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. വയനാട് സ്വദേശികളായ നാല്‌ വിനോദസഞ്ചാരികളാണ് മരിച്ചത്. കൽപ്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിൽ നിന്നും വിനോദയാത്രയ്ക്ക് പോയവരാണ് മരിച്ചത്

കല്‍പ്പറ്റ സ്വദേശികളായ അനീസ (35), ബിനീഷ് (40), വാണി (32) എന്നിവരാണ് മരിച്ച നാല് പേരില്‍ മൂന്ന് പേര്‍. രക്ഷപ്പെട്ട ജിനിഷയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനിഷയുടെ നില ഗുരുതരമല്ല.

വയനാട്ടില്‍ നിന്നും 22 പേരടങ്ങിയ സംഘമാണ് തിക്കോടി കടപ്പുറത്ത് എത്തിയത്‌. കടലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ അഞ്ച് പേര്‍ തിരയില്‍ പെടുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

SCROLL FOR NEXT