NEWSROOM

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തി; തുറന്നത് ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി

ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് നാലു ഷട്ടറുകൾ ഒരു സെൻ്റീമീറ്റർ വീതം ഉയർത്തിയത്

Author : ന്യൂസ് ഡെസ്ക്

ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് മലമ്പുഴ ഡാം തുറന്നു. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് നാലു ഷട്ടറുകൾ ഒരു സെൻ്റീമീറ്റർ വീതം ഉയർത്തിയത്.

കല്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ കഴിയുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

SCROLL FOR NEXT