നോർത്ത് ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം രണ്ടായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തിയിരുന്നു. കൂടുതൽ പേർ കെട്ടിടങ്ങൾക്കിടയിൽ കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
എൻഡിആർഎഫ് സംഘമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. രക്ഷപെടുത്തിയവരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്ന് മനോജ് തിവാരി എംപി അറിയിച്ചു. അപകടമുഖത്ത് ഒമ്പത് ഫയർ ഫോയ്സ് യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ബുരാരിയിലെ കൌശിക് എൻക്ലേവിലാണ് നിർമ്മാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്ന് വീണത്.