NEWSROOM

അടിമാലിയിൽ അങ്കൻവാടിയുടെ രണ്ടാം നിലയിൽ നിന്ന് വീണ് നാലു വയസ്സുകാരിക്ക് ഗുരുതര പരിക്ക്

തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

Author : ന്യൂസ് ഡെസ്ക്

ഇടുക്കി അടിമാലിയിൽ അങ്കൻവാടിയുടെ രണ്ടാം നിലയിൽ നിന്ന് വീണ് കുട്ടിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ആൻറോ -അനീഷ ദമ്പതികളുടെ മകൾ മെറീനയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ താഴേക്ക് ചാടിയ അങ്കൻവാടി അധ്യാപികയ്ക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് അങ്കൻവാടി പ്രവർത്തിക്കുന്ന രണ്ടാം നിലയിൽ ഓടിക്കളിക്കുന്നതിനിടെയാണ് കുട്ടി തെന്നി താഴേക്ക് വീണത്. 20 അടി താഴേക്ക് വീണ കുട്ടിയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

 അംഗൻവാടി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന്റെ കാരണമെന്ന് ആരോപിച്ച് നാട്ടുകാരും മാതാപിതാക്കളും പ്രതിഷേധത്തിലാണ്.

SCROLL FOR NEXT