NEWSROOM

"ഇല്ലാത്ത അധികാരം സ്ഥാപിച്ച് മൗലികാവകാശ ലംഘനം നടത്തുന്നു"; വനം വകുപ്പിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ

ആലുവ - മൂന്നാർ പഴയ രാജപാത സമരത്തിൽ കേസെടുത്തത് അപലപനീയമെന്നാണ് വിമർശനം

Author : ന്യൂസ് ഡെസ്ക്

വനം വകുപ്പിനെതിരെ വിമർശനവുമായി സിറോ മലബാർ സഭ. ആലുവ - മൂന്നാർ പഴയ രാജപാത സമരത്തിൽ കേസെടുത്തത് അപലപനീയമെന്നാണ് വിമർശനം. മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും എതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹമെന്നും, പൊതുജനങ്ങളെ വെല്ലുവിളിക്കുന്നതാണ് വനം വകുപ്പിന്റെ നടപടിയെന്നും സിറോ മലബാർ സഭ വിമർശിച്ചു.

ഇല്ലാത്ത അധികാരം സ്ഥാപിച്ച് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് മൗലികാവകാശ ലംഘനം നടത്തുന്നുവെന്നും സിറോ മലബാർ സഭ വിമർശിച്ചു. ആലുവ - മൂന്നാർ പഴയ രാജപാത തുറന്ന് കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്.

SCROLL FOR NEXT