NEWSROOM

ആലുവ റെയിൽവേ സ്റ്റേഷന് സമീപം ഒരാൾക്ക് വെട്ടേറ്റു; തമിഴ്നാട് സ്വദേശിയായ സ്ത്രീയടക്കം രണ്ട് പേർ കസ്റ്റഡിയിൽ

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ കളമശേരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ആലുവ റെയിൽവേ സ്റ്റേഷനു സമീപം നാലംഗ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു.  കോഴിക്കോട് സ്വദേശി മുരളിക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ സ്റ്റേഷൻ്റെ പടിഞ്ഞാറ് ഭാഗത്ത് ഇരു ചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തുവച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്.  തുടർന്നാണ് മുരളിയും ഇടുക്കി സ്വദേശിയായ ടിൻറോയും തമ്മിൽ വാക്കുതർക്കമുണ്ടത്. ശേഷം മുരളിയെ ടിൻറോ ഓടിച്ചിട്ട് വെട്ടുകയായിരുന്നു. 

പൊലീസ് എത്തി ടിൻറോയെയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിലെടുത്തു. ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

SCROLL FOR NEXT