NEWSROOM

കോട്ടയം മുണ്ടക്കയത്ത് യുവാക്കളുടെ കൂട്ട അടി; പൊലീസ് എത്താൻ വൈകിയെന്ന് നാട്ടുകാർ

അരമണിക്കൂറിൽ അധികം നേരം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി

Author : ന്യൂസ് ഡെസ്ക്


കോട്ടയം മുണ്ടക്കയം നഗരത്തിൽ യുവാക്കളുടെ കൂട്ട അടി. ഇന്ന് ഉച്ചയോടെയാണ് യുവാക്കൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്. അരമണിക്കൂറിൽ അധികം നേരം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം കാരണം വാഹന ഗതാഗതം തടസപ്പെട്ടു. എന്നാൽ സ്ഥലത്ത് പൊലീസ് എത്താൻ വൈകിയതായി നാട്ടുകാർ ആരോപിക്കുന്നു. യുവാക്കൾ മടങ്ങിപ്പോയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയാതെന്നാണ് നാട്ടുകാർ പറയുന്നത്.

SCROLL FOR NEXT