NEWSROOM

ഗുണ്ടാ നേതാവിൻ്റെ പിറന്നാളാഘോഷം; ക്രിമിനൽ സംഘം പൊലീസ് പിടിയിൽ

കാപ്പാ കേസിൽ നാട് കടത്തിയ രാധാകൃഷ്ണൻ എന്ന ഗുണ്ടയാണ് പിറന്നാൾ ആഘോഷം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം വരാപ്പുഴയിൽ ഗുണ്ടാ നേതാവിൻ്റെ പിറന്നാളാഘോഷത്തിനെത്തിയ ക്രിമിനൽ സംഘം പൊലീസ് പിടിയിൽ. കാപ്പാ ചുമത്തി നാട് കടത്തിയ രാധാകൃഷ്ണൻ എന്ന ഗുണ്ടയുടെ പിറന്നാൾ ആഘോഷമാണ് നടത്തിയത്.

രാധാകൃഷ്ണന് പിറന്നാൾ ആഘോഷം നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇന്ന് സംസ്ഥാനത്തെ 100 ലധികം ഗുണ്ടകളെ ഉൾപ്പെടുത്തി രാധാകൃഷ്ണൻ പിറന്നാൾ ആഘോഷം നടത്തി. ഇതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു. നിരവധി ക്രമിനൽ കേസിൽ ഉൾപ്പെട്ട 8 ഗുണ്ടകൾ പൊലീസ് പിടിയിലായി.

ചാവക്കാട് സ്വദേശി അനസ്, ആലുവ സ്വദേശി അർഷാദ്, ഹരിപ്പാട് സ്വദേശികളായ സൂരജ്, യദുകൃഷ്ണൻ, എറണാകുളം വടുതല സ്വദേശി ഷെറിൻ സേവ്യർ, എറണാകുളം ഇടപ്പള്ളി കൂനംതൈ സ്വദേശി സുധാകരൻ, ആലത്തൂർ സ്വദേശി ഷംനാസ്, എറണാകുളം ഏലൂർ സ്വദേശി വസന്ത് കുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിറന്നാൾ ആഘോഷത്തിൻ്റെ മറവിൽ ക്രിമിനൽ സംഘത്തിൻ്റെ കൂടിച്ചേരലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

SCROLL FOR NEXT