NEWSROOM

സ്വാമി ഗംഗേശാനന്ദയ്ക്കെതിരായ കേസ്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് അപൂർണമെന്ന് കോടതി

സ്വാമി ഗംഗേശാനന്ദയെ അക്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. സ്വാമി ഗംഗേശാനന്ദയെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മടക്കിയത്. കുറ്റപത്രം അപൂര്‍ണമായതിനാലാണ് മടക്കിയതെന്നാണ് കോടതിയുടെ നിരീക്ഷണം. ലോക്കല്‍ പൊലീസിൻ്റെ സീന്‍ മഹസറടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും കോടതി വ്യക്തമാക്കി.

ALSO READ: കൊച്ചിയില്‍ ഗുണ്ടാ സംഘങ്ങളുടെ മീറ്റപ്പ്; ഓഫീസ് ഉദ്ഘാടനത്തിനിടെ 6 പേർ പിടിയിൽ

2017 മേയ് 19-നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടാകുന്നത്. സ്വാമി ഗംഗേശാനന്ദയെ അക്രമിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലൈംഗിക അതിക്രമം ചെറുക്കുന്നതിൻ്റെ ഭാഗമായാണ് സ്വാമി ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് എന്നായിരുന്നു പെണ്‍കുട്ടി മൊഴി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഗംഗേശാനന്ദയ്‌ക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്തിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ കുറ്റപത്രമാണ്  തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മടക്കിയത്.

SCROLL FOR NEXT