കൊച്ചി ലഹരിക്കേസില്‍ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ പൊലീസ് ചോദ്യം ചെയ്തു. നേരത്തെ കേസില്‍ അറസ്റ്റിലായ ഓം പ്രകാശിനെ കുറിച്ചുള്ള വിവരങ്ങളാണ് ഫൈസലില്‍ നിന്ന് തേടിയത്. ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
അതേസമയം ഓം പ്രകാശിന്റെ ലഹരി കേസിൽ നർകോട്ടിക്ക് കൺട്രോൾ ബ്യുറോ മരട് പൊലീസിൽ നിന്നും കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു. അന്താരാഷ്ട്ര ലഹരി സംഘത്തിനായി ഓം പ്രകാശ് കൊക്കയിൻ അടക്കമുള്ള ലഹരി വസ്തുക്കൾ കടത്തിയെന്ന പൊലീസിന്റെ കണ്ടെത്തലിലാണ് എൻസിബി വിവരങ്ങൾ ശേഖരിച്ചത്.
കേസിൽ നടൻ ശ്രീനാഥ് ഭാസിക്കും, നടി പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകി.നാളെ രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജാരാകനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ലഹരി സംഘങ്ങൾ ഉണ്ടെന്ന് സംശയം തോന്നിയാൽ സിനിമാ സെറ്റുകളിൽ പരിശോധന നടത്താൻ എക്സൈസും തീരുമാനിച്ചിട്ടുണ്ട്.