തലസ്ഥാന നഗരിയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത നടപടിയുമായി തിരുവനന്തപുരം കോർപറേഷൻ. ആമയിഴഞ്ചാൻ തോട് അടക്കം വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്.
മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം കോർപറേഷൻ നൈറ്റ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചത്. നഗരത്തിൽ എല്ലായിടത്തും പരിശോധന നടത്തുകയും മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ കടുത്ത പിഴ ചുമത്തും.
വ്യാഴാഴ്ച പ്രത്യേക ഓപ്പറേഷനിൽ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള നൈറ്റ് സ്ക്വാഡുകൾ ആമയിഴഞ്ചാൻ കനാലിൽ മാലിന്യം തള്ളാൻ ശ്രമിച്ച ഒമ്പത് വാഹനങ്ങൾ പിടികൂടി. നിയമലംഘകരിൽ നിന്ന് 45,090 രൂപ പിഴ ഈടാക്കുകയും ചെയ്തു.