NEWSROOM

തലസ്ഥാനത്ത് മാലിന്യപ്രശ്നം രൂക്ഷം; ജില്ലയുടെ പല ഭാഗങ്ങളിലും പ്രതിഷേധം

നെയ്യാറ്റിൻകര നെയ്യാറിൻ്റെ തീരത്ത് വീണ്ടും മാലിന്യം കുഴിച്ച് മൂടിയതായി പരാതിയുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം കോർപറേഷനിൽ മാലിന്യപ്രശ്നം രൂക്ഷം. മണക്കാട് വാർഡിൽ നിന്ന് ഒൻപത് ദിവസമായി മാലിന്യം നീക്കിയിട്ടില്ല. ജൈവമാലിന്യം ഉൾപ്പെടെ വീടുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതോടെ ഇവിടെ നാട്ടുകാർ പ്രതിഷേധത്തിലാണ്.

ഇതിനിടെ നെയ്യാറ്റിൻകര നെയ്യാറിൻ്റെ തീരത്ത് വീണ്ടും മാലിന്യം കുഴിച്ച് മൂടിയതായി പരാതിയുണ്ട്. തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നത് തടഞ്ഞതോടെയാണ് ജില്ലയുടെ പല ഭാഗങ്ങളിൽ മാലിന്യനിക്ഷേപം വ്യാപകമായതെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.

SCROLL FOR NEXT