NEWSROOM

കെഎസ്ആർടിസി ബസ് കയറിയിറങ്ങി; സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം

റോഡിലേക്ക് തെന്നി വീണ സൈക്കിൾ യാത്രികന്റെ മീതെ പുറകേ വന്ന കെഎസ്ആർടിസി ബസിൻ്റെ ചക്രം കയറി ഇറങ്ങുക ആയിരുന്നു.

Author : ന്യൂസ് ഡെസ്ക്

കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സൈക്കിൾ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആനാടിനും പുത്തൻ പാലത്തിലും ഇടയിലാണ് വച്ചാണ് അപകടം നടന്നത്. റോഡിലേക്ക് തെന്നി വീണ സൈക്കിൾ യാത്രികന്റെ മീതെ പുറകേ വന്ന കെഎസ്ആർടിസി ബസ് കയറി ഇറങ്ങുകയായിരുന്നു.

പാലോട് നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് യാത്രികന്റെ മേലെ കയറി ഇറങ്ങിയത്. ഇന്ന് വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മൃതദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലാണ് .

SCROLL FOR NEXT