NEWSROOM

ആദ്യഘട്ടം വിജയം, ആനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് ശ്രമകരമായ ദൗത്യം: വനം മന്ത്രി

ഇത്തരം നടപടിയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ആദ്യഘട്ടത്തിൽ ദൗത്യം വിജയകരമായെന്നും ശുഭ വാർത്ത കേൾക്കാനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇത്തരം നടപടിയുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലും സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ആനയെ ആംബുലൻസിൽ കയറ്റുന്നതും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതും ശ്രമകരമായ ദൗത്യമാണ്. കൊമ്പൻ മയക്കം വിട്ടെണീക്കുന്ന സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും ഇത് നേരത്തെ തീരുമാനിച്ച പോലെ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, പ്രാഥമിക ചികിത്സ നൽകിയ കൊമ്പൻ മയക്കം വിട്ടെണീറ്റിട്ടുണ്ട്. ആന മയക്കത്തിലാണുള്ളത്. കുങ്കിയാനകളായ വിക്രം, കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നിവ മസ്തകത്തിൽ പരിക്കേറ്റ ആനയെ ലോറിയിൽ കയറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

മയക്കുവെടിയുടെ ആലസ്യം പൂർണമായി മാറിയിട്ടില്ല, സ്റ്റാൻഡിങ് സെഡേഷൻ പരമാവധി മൂന്ന് മണിക്കൂറാണ്. അതിനുള്ളിൽ ആനയെ ലോറിയിൽ കയറ്റി കോടനാട്ടുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കാനാണ് ശ്രമം.

SCROLL FOR NEXT