NEWSROOM

"ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷം"; ആശുപത്രിയിൽ കാണാനെത്തി ഗവർണർ

നിയമസഭാ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ ആശംസിച്ചു

Author : ന്യൂസ് ഡെസ്ക്


കലൂർ സ്റ്റേഡിയത്തിൽ വെച്ച് നൃത്ത പരിപാടിക്കിടെ ഉദ്ഘാടന വേദിയിൽ നിന്ന് താഴെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ ആശുപത്രിയിൽ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തിയാണ് ഗവർണർ എംഎൽഎയുടെ സുഖവിവരങ്ങൾ അന്വേഷിച്ചറിഞ്ഞത്.

ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഡോക്ടർമാർ നല്ല രീതിയിലാണ് പരിചരിക്കുന്നതെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. നിയമസഭാ സാമാജിക എന്ന നിലയിലുള്ള കർത്തവ്യങ്ങളിലേക്ക് ഉടൻ മടങ്ങിയെത്താൻ സാധിക്കട്ടെ എന്നും ഗവർണർ ആശംസിച്ചു.

SCROLL FOR NEXT