തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവെന്ന് ആരോപണം. മുതുകിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ കൈയ്യുറ മുറിവിൽ തുന്നിച്ചേർത്തെന്നാണ് പരാതി. നെടുമങ്ങാട് സ്വദേശി ഷിനുവാണ് പരാതിക്കാരൻ. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണ് ഇതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗിയെ വിവരം ധരിപ്പിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും മുറിവിൽ നീരും വേദനയും കുറയാത്തതിനെ തുടർന്ന് ഷിനുവിൻറെ ഭാര്യ കെട്ടഴിച്ച് നോക്കിയപ്പോഴാണ് കൈയ്യുറയുടെ ഒരു ഭാഗം തുന്നിച്ചേർത്ത നിലയിൽ കാണുന്നത്. ഷിനുവിനോട് ആശുപത്രിയിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.