NEWSROOM

കൊമ്പൻമാരെ വീഴ്ത്തി എഫ്‌സി ഗോവ; ബ്ലാസ്റ്റേ‌ഴ്‌സിൻ്റെ തോൽവി എതിരില്ലാത്ത 2 ഗോളിന്

തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചെങ്കിലും പ്രതിരോധ ശ്രമങ്ങൾ പോലും ഫലം കണ്ടില്ല. അനായാസമായി തന്നെ ഗോവ രണ്ടാം ഗോളും നേടിയെടുത്തു. ഇനി മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത കളി.

Author : ന്യൂസ് ഡെസ്ക്

ഐഎസ്എല്ലിൽ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേ‌ഴ്‌സിന് വീണ്ടും തോൽവി.എഫ്‌സി ഗോവയോട് എതിരില്ലാത്ത 2 ഗോളിനാണ് കൊമ്പൻമാർ തോറ്റുമടങ്ങിയത്.ഇതോടെ ബ്ലാസ്റ്റേ‌ഴ്‌സിൻ്റെ പ്ലേഓഫ് പ്രതീക്ഷകൾ മങ്ങി. മൂന്ന് കളി ശേഷിക്കെ 24 പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

ഇകര്‍ ഗുറോടക്സെനയും മുഹമ്മദ് യാസിറുമാണ് ഗോവയ്ക്കായി ഗോളടിച്ചത്. തുടക്കം മുതൽ തന്നെ ഗോവ കരുത്തറിയിച്ചിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഗോവ ലീഡ് നേടി.

തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചെങ്കിലും പ്രതിരോധ ശ്രമങ്ങൾ പോലും ഫലം കണ്ടില്ല. അനായാസമായി തന്നെ ഗോവ രണ്ടാം ഗോളും നേടിയെടുത്തു. ഇനി മാര്‍ച്ച് ഒന്നിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.

SCROLL FOR NEXT