NEWSROOM

പാകിസ്ഥാനിലെത്തുന്നത് ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രം: എസ്. ജയശങ്കർ

താൻ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ച‍ർച്ച ചെയ്യാനല്ല പാകിസ്ഥാനിൽ പോകുന്നത്

Author : ന്യൂസ് ഡെസ്ക്

പാകിസ്ഥാനിലെത്തുന്നത് ഷാങ് ഹായ് കോര്‍പ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) സംഘടിപ്പിക്കുന്ന ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാനാണെന്ന വിശ​ദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്ക‍ർ. വിദേശകാര്യ മന്ത്രി പാകിസ്ഥാനിലെത്തുന്നതോടെ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ച‍ർച്ചയുണ്ടായേക്കുമെന്നും, രാജ്യങ്ങൾക്കിടയിലെ മഞ്ഞുരുകലിൻ്റെ സൂചനയാണിതെന്നും വാ‍ർത്തകൾ പുറത്തുവന്നിരുന്നു. തുട‍ർന്നാണ്, വിശദീകരണവുമായി എസ്. ജയശങ്ക‍ർ തന്നെ രം​ഗത്തെത്തിയത്.


താൻ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ച‍ർച്ച ചെയ്യാനല്ല പാകിസ്ഥാനിൽ പോകുന്നത്. ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ്. താൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഒരു അം​ഗം മാത്രമായിരിക്കുമെന്നും എസ്. ജയശങ്ക‍ർ പറഞ്ഞു. പക്ഷേ, ഞാൻ മര്യാദയുള്ള ആളും അഭിഭാഷകനുമായതിനാൽ, ഞാൻ അതിനനുസരിച്ച് പെരുമാറുമെന്നും എസ്. ജയശങ്ക‍ർ പറഞ്ഞു.

വിദേശകാര്യ മന്ത്രി എന്ന നിലയിൽ എസ്. ജയശങ്കറിൻ്റെ ആദ്യ പാകിസ്ഥാൻ സന്ദർശനമാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ഉയർന്ന സർക്കാർ പ്രതിനിധിയാണ് ജയശങ്കർ. ഓഗസ്റ്റ് 2016 ലാണ് അവസാനമായി ഒരു ഇന്ത്യൻ മന്ത്രി ബഹുമുഖ യോഗത്തിൽ പങ്കെടുക്കുന്നത്. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.


ഒരു മാസം മുൻപ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിന് പിന്നാലെ എസ്. ജയശങ്കർ രാജ്യത്തിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാക് ഭീകരവാദ നയത്തെക്കുറിച്ച് സംസാരിച്ച ജയശങ്കർ, അയൽ രാജ്യത്തിൻ്റെ ദുഷ്പ്രവൃത്തികൾക്ക് ഉറപ്പായും അനന്തരഫലങ്ങൾ ഉണ്ടാവുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. പാകിസ്ഥാൻ്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ലെന്നും യുഎൻ ജനറൽ അസംബ്ലിയിൽ എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു.

ALSO READ: ശ്രീലങ്കൻ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി; ദിസനായകെ ഇന്ത്യയിലെത്തിയേക്കും

















SCROLL FOR NEXT