സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചു ചാട്ടം. പവന് 840 രൂപ വര്‍ധിച്ച് സ്വര്‍ണവില ഇന്ന് 53360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6670 രൂപയായി.
നേരത്തെ ഓഗസ്റ്റ് 13 നായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്. അന്ന് സ്വര്‍ണത്തിന് പവന് 760 രൂപ ഉയര്‍ന്ന് വിപണി വില 52520 രൂപയായി കൂടിയിരുന്നു. എന്നാല്‍ അടുത്ത ദിവസം പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണ വില 52440 രൂപയായി. രണ്ട് ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് വീണ്ടും കുതിപ്പുണ്ടായിരിക്കുന്നത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 90രൂപ വര്‍ധിച്ച് 5515 രൂപയിലെത്തി. വെള്ളി വിലയിലും ഉയര്‍ച്ചയുണ്ടായി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 90 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വന്ന മാറ്റമാണ് സംസ്ഥാനത്തും വിലയില്‍ പ്രതിഫലിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ ദിവസം മാത്രം ഒറ്റ ദിവസം 51 ഡോളര്‍ ആണ് വര്‍ധിച്ചത്. ഇതോടെ ഔണ്‍സിന് 2483 ഡോളര്‍ എന്ന റെക്കോര്‍ഡ് മറികടന്ന് 2509.89 ഡോളറിലേക്കെത്തി. സര്‍വകാല റെക്കോര്‍ഡാണ് അന്താരഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്.