NEWSROOM

സ്വർണ്ണക്കടത്ത്; തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ കീഴടങ്ങി

പ്രതികളായ വള്ളക്കടവ് സ്വദേശികളായ ഹക്കീം, നിഷാദ്, ഷഫീഖ്, സെയ്ദ്, മാഹീൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടു പോയ പ്രതികൾ കീഴടങ്ങി. വള്ളക്കടവ് സ്വദേശികളായ അഞ്ച് പേരാണ് വഞ്ചിയൂർ പൊലീസിൽ കീഴടങ്ങിയത്. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഉമറിനെയാണ് സ്വർണ്ണക്കടത്തിൻ്റെ ഭാഗമായി സംഘം തട്ടിക്കൊണ്ടുപോയത്.

സിംഗപ്പൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണ്ണം കൈവശമുണ്ടെന്നാണ് ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് അഞ്ചംഗ സംഘം ഉമറിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചു പ്രതികളും പൊലീസിന് മുമ്പിൽ കീഴടങ്ങിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങുകയായിരുന്നു. വള്ളക്കടവ് സ്വദേശികളായ ഹക്കീം, നിഷാദ്, ഷഫീഖ്, സെയ്ദ്, മാഹീൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

സിംഗപ്പൂരിൽ നിന്ന് വിമാനത്തിൽ എത്തുന്ന സ്വർണ്ണം പുറത്തെത്തിക്കാനാണ് ഉമർ തിരുവനന്തപുരത്തെത്തിയതെങ്കിലും സ്വർണ്ണം കസ്റ്റംസ് പിടിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. ഉമർ മടങ്ങുന്നതിനിടെയാണ് എതിർസംഘം ഉമറിനെ പിടികൂടിയത്. തട്ടിക്കൊണ്ട് പോയി പാതി വഴി എത്തിയപ്പോൾ ഉമറിൻ്റെ കയ്യിൽ സ്വർണമില്ലന്ന് മനസിലാക്കി വഴിയിൽ ഇറക്കി വിടുകയായിരുന്നു.

SCROLL FOR NEXT