NEWSROOM

ഗോള്‍ഡന്‍ ഗ്ലോബ്‌സ് 2025: ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല; പ്രതീക്ഷ കൈവിടാതെ രാജ്യം

സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായല്‍ കപാഡിയ

Author : ന്യൂസ് ഡെസ്ക്

82ാ-മത് ഗോൾഡന്‍ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച പ്രതീക്ഷയോടെയാണ് ഇന്ത്യ പുരസ്കാര പ്രഖ്യാപനങ്ങൾക്കായി കോതോർത്തത്. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളില്‍ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' നോമിനേഷൻ ചെയ്യപ്പെട്ടെങ്കിലും വിദേശ ഭാഷാ വിഭാഗത്തിലെ പുരസ്കാരം ഫ്രഞ്ച് ചിത്രം 'എമിലിയ പെരസ്' സ്വന്തമാക്കി.


പുരസ്കാരം ലഭിച്ചില്ലെങ്കിലും ഈ വിഭാഗത്തിൽ നോമിനേഷൻ ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന നേട്ടം 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' സ്വന്തമാക്കി. ഇനി പായല്‍ കപാഡിയ മികച്ച സംവിധായകയാകുമോ എന്നതിലാണ് പ്രതീക്ഷ. സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായല്‍ കപാഡിയ.



എമിലിയ പെരസിലെ സോയി സൽദാന്യ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. 'എ റിയല്‍ പെയിന്‍' സിനിമയിലെ അഭിനയത്തിന് കീരൻ കൽകിൻ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. മ്യൂസിക്കല്‍-കോമഡി വിഭാഗത്തിൽ 'ദ സബ്‌സ്റ്റെന്‍സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡെമി മൂറിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. ഇതേ വിഭാഗത്തിൽ എ ഡ്രിഫ്രണ്‍ഡ് മാന്‍ എന്ന ചിത്രത്തിലെ സെബാസ്റ്റ്യൻ സ്റ്റാനെ മികച്ച നടനായും തെരഞ്ഞെടുത്തു.




SCROLL FOR NEXT