NEWSROOM

വയോജനങ്ങൾക്ക് ആശ്വാസ വാർത്ത; 24ന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൈയ്യിലെത്തും

ഇതോടെ കേരളത്തിൽ 60 പിന്നിട്ട 62 ലക്ഷത്തോളം പേർക്ക്‌ 3200 രൂപ വീതം ലഭിക്കും

Author : ന്യൂസ് ഡെസ്ക്


സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചെന്നും 1,604 കോടി രൂപ ഇതിനായി അനുവദിച്ചതായും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ മാസം 24ന് വെള്ളിയാഴ്ച മുതൽ വിതരണം തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഇതോടെ കേരളത്തിൽ 60 പിന്നിട്ട 62 ലക്ഷത്തോളം വയോധികർക്ക് 3200 രൂപ വീതം ലഭിക്കും. ഇപ്പോൾ അനുവദിച്ചിരിക്കുന്നതിൽ ഒരു ഗഡു കുടിശിക തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

2024 മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം സർക്കാർ വീണ്ടും ഉറപ്പാക്കിയിരുന്നു. ജൂണിൽ ക്ഷേമ പെൻഷൻ വിതരണത്തിനായി 900 കോടി രൂപ അനുവദിച്ചിരുന്നു. നേരത്തെ ഓണത്തിൻ്റെ ഭാഗമായി മൂന്ന് ഗഡു വിതരണം ചെയ്തിരുന്നു. 32,100 കോടിയോളം രൂപയാണ് അന്ന് ക്ഷേമ പെൻഷനായി വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമ പെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എൽഡിഎഫ് സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT