NEWSROOM

പുതിയ ലോഗോയുമായി ഗൂഗിള്‍; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

ആറ് അക്ഷരങ്ങളിലായി 'Google' എന്ന് എഴുതുന്നതിലും സമാനമായി മാറ്റം വരുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Author : ന്യൂസ് ഡെസ്ക്


പത്ത് വര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റം വരുത്തി ടെക് ഭീമനായ ഗൂഗിള്‍. G എന്നെഴുതിയ ലോഗോയില്‍ ചെറിയ മാറ്റം വരുത്തിയാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നറങ്ങള്‍ ബ്ലോക്കുകളായി ചേര്‍ത്തു വെച്ചുകൊണ്ടുള്ള 'G' ആയിരുന്നു ഗൂഗിള്‍ ലോഗോ. പുതിയ ലോഗോയില്‍ ബ്ലോക്കുകള്‍ക്ക് പകരം ഈ നിറങ്ങള്‍ ഗ്രേഡിയന്റായി ചേര്‍ത്തുവെച്ചിരിക്കുകയാണ്. രൂപത്തിലോ വലുപ്പത്തിലോ മറ്റു മാറ്റങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല.

ഐഒഎസ്, പിക്സല്‍ ഫോണുകളിലാണ് പുതിയ മാറ്റം പെട്ടെന്ന് പ്രത്യക്ഷപ്പെടുക. അതേസമയം ആറ് അക്ഷരങ്ങളിലായി 'Google' എന്ന് എഴുതുന്നതിലും സമാനമായി മാറ്റം വരുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല.

2015 സെപ്തംബറിലാണ് അവസാനമായി ഗൂഗിള്‍ ലോഗോയില്‍ മാറ്റം വരുത്തിയത്. ഡെസ്‌ക് ടോപ്പിലുള്ള സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി ഫോണ്‍ അടക്കം മറ്റു ഉപകരണങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ലോഗോയില്‍ അന്ന് മാറ്റം വരുത്തിയത്.

SCROLL FOR NEXT