NEWSROOM

തൃശൂരിൽ വീട് കയറി ഗുണ്ടാ ആക്രമണം; ആറുവയസുകാരിക്ക് പരുക്ക്

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനൂപാണ് വീടു കയറി ആക്രമണം നടത്തിയത്

Author : ന്യൂസ് ഡെസ്ക്

തൃശൂരിൽ വീട് കയറി ഗുണ്ടാ ആക്രമണം. കരിവന്നൂർ പുത്തന്‍തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സൗമേഷിൻ്റെ വീട്ടിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ആറുവയസുകാരിക്കുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി കേസുകളിൽ പ്രതിയായ അനൂപാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയ ഇയാള്‍ സൗമേഷ്, ഭാര്യ അഞ്ജന, അമ്മ ഓമന, മകള്‍ പ്രാര്‍ത്ഥന തുടങ്ങിയവരെ ആക്രമിക്കുകയായിരുന്നു. 

SCROLL FOR NEXT