NEWSROOM

തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ ഗുണ്ട ആക്രമണം, മൂന്നു പേർക്ക് പരുക്ക്; അക്രമികളിൽ ഒരാൾ അറസ്റ്റിൽ

ആഷിക്, അഭിജിത്, സ്റ്റാമിൻ സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്

Author : ന്യൂസ് ഡെസ്ക്


തിരുവനന്തപുരം കഠിനംകുളത്ത് യുവാക്കൾക്ക് നേരെ ഗുണ്ട ആക്രമണം. പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കത്തി കൊണ്ടുള്ള ആക്രമണത്തിൽ ശാന്തിപുരം സ്വദേശികളായ മൂന്നു പേർക്ക് പരുക്കേറ്റു.

ആഷിക്, അഭിജിത്, സ്റ്റാമിൻ സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ആഷിക്കിന് തലയിലും, അഭിജിത്തിന് കൈയിലും സ്റ്റാമിൻ സ്റ്റാലിന് കഴുത്തിലുമാണ് പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. വാക്ക് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


SCROLL FOR NEXT