NEWSROOM

കായംകുളത്ത് ഗതാഗതം തടസപ്പെടുത്തി ഗുണ്ടയുടെ പിറന്നാളാഘോഷം; കുപ്രസിദ്ധനായ വിഠോബ ഫൈസലും സംഘവും പിടിയില്‍

യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പുട്ട് അജ്മൽ ഉൾപ്പെടെയുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്

Author : ന്യൂസ് ഡെസ്ക്

കായംകുളത്ത് പാലത്തിൽ രാത്രിയിൽ ഗതാഗതം തടസപ്പെടുത്തി ഗുണ്ടയുടെ പിറന്നാളാഘോഷം. ആഘോഷത്തിനെത്തിയ ഗുണ്ടകളെ പൊലീസ് കൂട്ടത്തോടെ പിടികൂടി. കുപ്രസിദ്ധ ഗുണ്ട വിഠോബ ഫൈസൽ ആണ് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. പുതുപ്പള്ളി കൂട്ടം വാതുക്കൽ പാലത്തിലായിരുന്നു പിറന്നാൾ ആഘോഷം.

യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പുട്ട് അജ്മൽ ഉൾപ്പെടെയുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്. ഇയാളെ കൂടാതെ വിവിധ കേസുകളിൽ പ്രതികളായ ഗുണ്ടകളാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. എരുവ സ്വദേശി ആഷിക് , സഹോദരൻ ആദിൽ, മുനീർ , സഹോദരൻ മുജീബ്, ഗോപൻ, ഉണ്ണിരാജ്, ആദിൽ, പ്രവീൺ, അനന്തകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. വിവരം അറിഞ്ഞ് സംഭവം സ്ഥലത്തെത്തിയ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിറന്നാൾ ആഘോഷത്തിനായി വാഹനങ്ങൾ പാലത്തിൽ നിരത്തിയിടുകയായിരുന്നു. പരസ്യമായി ഇവർ മദ്യപിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT