NEWSROOM

"സർക്കാർ നാടിനെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നു"; മദ്യ- ലഹരിവിരുദ്ധ ഞായറാഴ്ച ആചരിക്കാൻ കത്തോലിക്ക സഭ

ബിവറേജ് ഔട്ട്ലെറ്റുകൾ, ഐടി പാർക്ക്, ബാർ, പബ്, എലപ്പുള്ളി ബ്രൂവറി എന്നിവയും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ഉയർന്നു വരുന്ന മദ്യ- ലഹരി ആക്രമങ്ങളിൽ സർക്കാരിനെതിരെ കത്തോലിക്ക സഭ. സർക്കാർ നാടിനെ മദ്യത്തിൽ മുക്കി കൊല്ലാൻ ശ്രമിക്കുന്നതായി സഭയുടെ സർക്കുലറിൽ പറയുന്നു. ബിവറേജ് ഔട്ട്ലെറ്റുകൾ, ഐടി പാർക്ക്, ബാർ, പബ്, എലപ്പുള്ളി ബ്രൂവറി എന്നിവയും സർക്കുലറിൽ പരാമർശിച്ചിട്ടുണ്ട്. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ പണം കണ്ടെത്തുന്ന കുറുക്കുവഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം.

ഇന്ന് മദ്യ- ലഹരി വിരുദ്ധ ഞായറാഴ്ചയായി ആചരിക്കുമെന്നും കത്തോലിക്ക സഭയുടെ സർക്കുലറിൽ പറയുന്നുണ്ട്. സമൂഹത്തിൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മദ്യ - രാസ ലഹരിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യു്നനതിനുമുള്ള മാർഗങ്ങൾ കണ്ടെത്തുകയുമാണ് മദ്യ- ലഹരി വിരുദ്ധ ഞായറാഴ്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി അറിയിച്ചു. വിശ്വാസികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നതിന്‍റെ ഭാഗമായി സർക്കുലർ ഇന്ന് പള്ളികളിൽ കുർബാനക്കിടെ വായിക്കും.

SCROLL FOR NEXT