മന്ത്രി പി. രാജീവ് 
NEWSROOM

അമീറുല്‍ ഇസ്ലാമിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്: പി. രാജീവ്

സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമമാണെന്നും മന്ത്രി

Author : ന്യൂസ് ഡെസ്ക്

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതക കേസിലെ  പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടിയിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പ്രതികരിച്ചു. സ്റ്റേ ചെയ്തത് സാധാരണ നടപടിക്രമമാണ്. സമാനമായരീതി  ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്.

പ്രതിക്ക് പരാമവധി ശിക്ഷ ലഭിക്കണമെന്നാണ് സര്‍ക്കിരിന്. സുപ്രീംകോടതിയിലും സമാനമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.

തന്റെ മകള്‍ക്ക് നീതി ലഭിക്കണം. വിധി മാറ്റി പ്രഖ്യാപിച്ചത് എന്താണെന്ന് അറിയില്ല. പഠിച്ചിട്ട് തന്നെയല്ലേ വിധി പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ വിധി ഇവിടേയും നടപ്പിലാക്കണം. തെറ്റ് ചെയ്തവനെ ഇന്ന് തന്നെ ശിക്ഷിച്ചാല്‍ നാളെ ഇങ്ങനത്തെ വിധി വരില്ല- അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ബി. ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. വീണ്ടും കേസ് പരിഗണിക്കുന്ന മൂന്നു മാസം വരെയാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. പ്രതിയുടെ മനശാസ്ത്ര-ജയില്‍ സ്വഭാവ റിപ്പോര്‍ട്ട് ഹാജരാക്കുവാനും ശിക്ഷ ലഘൂകരിക്കുവാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോടതി നിര്‍ദേശിച്ചു.


അമീറുല്‍ ഇസ്ലാം ജയിലില്‍ ചെയ്ത ജോലി, പെരുമാറ്റ രീതി എന്നിവ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിക്കണം. അമീറുളിന്റെ മനഃശാസ്ത്ര വിശകലനം നടത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി അറിയിച്ചു.

SCROLL FOR NEXT