NEWSROOM

ഇനി കേരളം; മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്ഠ്യേന പാസാക്കി

കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതി ഉന്നയിച്ചെങ്കിലും സർക്കാർ പിന്തുണച്ചില്ല

Author : ന്യൂസ് ഡെസ്ക്

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റി നിയമസഭയിൽ സർക്കാർ പ്രമേയം. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതു മാറ്റി കേരളം എന്നാക്കുന്ന പ്രമേയം 2023 ഓഗസ്ത് 9 ന് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുകയും ഏകകണ്ഠമായി പാസാക്കുകയും ചെയ്തതാണ്. എന്നാൽ ഇതിൽ സാങ്കേതികപരമായ തിരുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അന്ന് സഭ പ്രമേയം പാസാക്കിയിരുന്നത്. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയെന്നും എട്ടാം പട്ടികയിൽ ഭേദഗതിയുടെ ആവശ്യമില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് പുതുക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ പ്രതിപക്ഷം ഭേദഗതി ഉന്നയിച്ചെങ്കിലും സർക്കാർ പിന്തുണച്ചില്ല. സഭ ഏകകണ്ഠമായാണ് വീണ്ടും പ്രമേയം പാസാക്കിയത്.

SCROLL FOR NEXT