NEWSROOM

"എന്‍റെ നിഷ്കളങ്കയായ അമ്മയെ അപമാനിച്ചതില്‍ ദുഃഖമുണ്ട്"; ഫേസ്ബുക്കിലെ അശ്ലീല കമന്‍റ്; സൈബർ പൊലീസിൽ പരാതി നൽകി ഗോപി സുന്ദർ

സുധി എസ് നായർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് പരാതി. തന്നെയും അമ്മയെയും അപമാനിച്ചെന്നാണ് ഗോപി സുന്ദറിന്‍റെ പരാതി.

Author : ന്യൂസ് ഡെസ്ക്

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് സൈബർ പോലീസിൽ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. സുധി എസ് നായർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് പരാതി. തന്നെയും അമ്മയെയും അപമാനിച്ചെന്നാണ് ഗോപി സുന്ദറിന്‍റെ പരാതി.

ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ഗോപി സുന്ദർ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് മോശം കമന്‍റ് വന്നത്. കമന്‍റില്‍ ഗോപി സുന്ദറിന്‍റെ അമ്മയ്ക്കെതിരെയും അശ്ലീല പരാമർശം നടത്തിയിട്ടുണ്ട്. കമന്‍റിട്ട സുധി എസ് നായരുടെ ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ പൂർണവിവരങ്ങളും ഗോപി സുന്ദർ പൊലീസിനു കൈമാറി. 2013 ലെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുക്കണമെന്നാണ് ഗോപി സുന്ദര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ട് ഗോപി സുന്ദർ തന്നെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു. "എന്തു പറയണമെന്ന് അറിയില്ല. എന്‍റെ നിഷ്ക്ളങ്കയായ അമ്മയെ അപമാനിച്ചതില്‍ ദുഃഖമുണ്ട്", ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

SCROLL FOR NEXT